യുഎയിൽ വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സില്‍ രൂപീകരിക്കാൻ തീരുമാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍ ഞങ്ങള്‍ ചെയ്യുന്നത് പോലെ ‘സന്തോഷം’ എന്നത് പുരോഗതിയുടെ മാനദണ്ഡമായി കരുതുക എന്നതാണ് ഈ കൌണ്‍സിലിന്റെ അന്തരാഷ്ട്ര ലക്ഷ്യം എന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു
കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസർ ജഫ്റി സാക്കിന്റെ നേതൃത്വത്തിലുള്ള 12 അംഗ സമിതിയ്ക്കാണ് ഇതിന്റെ ചുമതല. ആരോഗ്യം, വിദ്യാഭ്യാസം, പ്രകൃതി ഉൾപ്പെടെയുള്ള 6 മേഖലകളാണ് സമിതിയുടെ ലക്ഷ്യം. വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സിലിനെ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് അന്താരാഷ്ട്ര നിലവാരത്തില്‍ കൌണ്‍സില്‍ സമര്‍പ്പിക്കണം. വർഷത്തിൽ രണ്ട് തവണ പ്രവർത്തന പുരോഗതി വിലയിരുത്താനായി സമിതി യോഗം ചേരും.
Post Your Comments