അന്താരാഷ്ട്ര സന്തോഷ ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇയിലെ ഉം അല്‍ ഖുവെയ്ന്‍ പൊലീസ് ഇന്ന് ഒരു ദിവസത്തേക്ക് ഗതാഗത നിയമ ലംഘനം നടത്തുന്നവരുടെ പിഴ പകുതിയോളം കുറച്ചു നല്‍കും. പൊതുജനങ്ങള്‍ക്ക് സന്തോഷം പകരുന്നതിനാണ് പൊലീസിന്റെ ഈ നടപടിയെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ലെഫ്.കേണല്‍ സഈദ് ഒബൈദ് ബിന്‍ അരാന്‍ പറഞ്ഞു.
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ 200ലാണ് യു.എ.ഇ തീരുമാനിച്ചത്. അത്തരം ഡ്രൈവര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ രണ്ടായിരം ദിര്‍ഹമാണ് പിഴ. കൂടാതെ മുപ്പത് ദിവസത്തേക്ക് വാഹനം കസ്റ്റഡിയില്‍ എടുക്കും. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവരില്‍നിന്നും നൂറു ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്.
Post Your Comments