കൊച്ചി: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ദിലീപും ഉള്‍പ്പെട്ട നമ്പര്‍ യുദ്ധത്തില്‍ മോഹന്‍ലാല്‍ വിജയിച്ചു. തന്റെ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. കെഎല്‍-7 സികെ സീരിസ് ലേലമാണ് നടന്നത്. 31, 000 രൂപയ്ക്കാണ് KL-7-CK-7 ലാല്‍ സ്വന്തമാക്കിയത്.
നമ്പറിനായുള്ള പോരാട്ടത്തില്‍ ദിലീപും ഉണ്ടായിരുന്നു. KL-7-CK-1 എന്ന നമ്പറിനാണ് ദിലീപ് മത്സരിച്ചത്. എന്നാല്‍, ദിലീപിന്റെ ശ്രമം പാഴായി. നമ്പറിനായി 5 ലക്ഷം വരെ വിളിച്ചെങ്കിലും 8.50 ലക്ഷത്തിന് മറ്റൊരാള്‍ സ്വന്തമാക്കുകയായിരുന്നു. KL-01-CB-1 ഫാന്‍സി നമ്പര്‍ 18 ലക്ഷത്തിന് ഒരാള്‍ സ്വന്തമാക്കി. ഇത് സംസ്ഥാനത്ത് ഏറ്റവും കൂടിയ തുകയാണെന്നാണ് വിവരം.
Post Your Comments