കുണ്ടറ പീഡനക്കേസില്‍ പ്രതിയെ കണ്ടെത്തിയത് പൊലീസിന്റെ ബുദ്ധിപൂര്‍വമായ നീക്കത്തിന്റെ ഫലമായിരുന്നു. വീഴ്ചകളുടെ പേരില്‍ പഴികേട്ടെങ്കിലും കൊട്ടാരക്കര ഡിവൈ.എസ്.പി ബി.കൃഷ്ണകുമാറിന്റെയും കൊല്ലം എസ്.പി എസ് സുരേന്ദ്രന്റെയും ഉറക്കമില്ലാതെയുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
മരിച്ച പത്തുവയസുകാരി മുത്തച്ഛനില്‍ നിന്ന് നേരിട്ട ക്രൂരപീഡനത്തെപ്പറ്റി തുറന്നുപറയാന്‍ കുട്ടിയുടെ അമ്മയും മൂത്തസഹോദരിയും തയാറാകാതിരുന്നതാണ് അന്വേഷണ സംഘത്തെ ഏറെ ബുദ്ധിമുട്ടിച്ചത്. ഒടുവില്‍ പീഡനം നേരിട്ട് കണ്ടതിന്റെ വിവരങ്ങള്‍ വിശദീകരിച്ച് വിക്ടറിന്റെ ക്രൂരതയുടെ മുഖം സ്വന്തം ഭാര്യ തന്നെ പൊലീസിനോട് വ്യക്തമാക്കി. ഇതൊക്കെ പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.വിക്ടര്‍ തിരികെ വീട്ടിലെത്തിയാലുണ്ടാകുന്ന ദുര്‍ഗതിയായിരുന്നു ഇവരുടെ മനസ് നിറയേ. മുത്തച്ഛന്‍ ജയിലിലായെന്നും 25 വര്‍ഷത്തേക്ക് പുറത്തിറങ്ങാനാവില്ലെന്നും മനശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മൂത്ത സഹോദരിയേ ബോധ്യപ്പെടുത്തി.
പ്രായത്തിന്റെ കണക്ക് കൂട്ടിയ കുട്ടി 91-ാം വയസില്‍ മുത്തച്ഛന്‍ വീട്ടില്‍ എത്തിയാലും കൊല്ലുമെന്ന് പറഞ്ഞു. അപ്പോഴേക്കും മോള്‍ വിവാഹമൊക്കെ കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലായിരിക്കില്ലേ എന്നുള്ള മറുപടിയാണ് കുട്ടിയെ അന്വേഷണത്തോട് സഹകരിപ്പിച്ചത്. കുഞ്ഞിനോട് ക്രൂരതകാട്ടിയ വിക്ടറിനെ ചിലപ്പോള്‍ തൂക്കിക്കൊന്നേക്കുമെന്നും അന്വേഷണസംഘം ഉറപ്പിച്ചുപറഞ്ഞതോടെയാണ് പ്രതിയുടെ ഭാര്യ തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തയത്. ഭാര്യയും മകളു ചെറുമകളും എതിരായി മൊഴിനല്‍കിയെന്ന് അറിഞ്ഞതോടെ വിക്ടര്‍ തളര്‍ന്ന് തറയിലിരുന്നു. ബന്ധുക്കള്‍ ഒറ്റിക്കൊടുക്കില്ലെന്ന എന്ന വിശ്വാസത്തില്‍ അതുവരെ ധാര്‍ഷ്ട്യത്തോടെ പെരുമാറിയ വിക്ടര്‍ പിന്നീട് എല്ലാ സമ്മതിക്കുകുകയായിരുന്നു.
Post Your Comments