ന്യൂഡല്‍ഹി•പുതിയ വിവാദത്തിന് തിരികൊളുത്തി ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. പാകിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മതപണ്ഡിതന്‍മാര്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്ന് സ്വാമി ആരോപിച്ചു.
സ്വയം പ്രതിരോധിക്കാനും സഹതാപത്തിനും വേണ്ടി അവര്‍ കള്ളം പറയുകയാണ്. അവരെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യുടെ ഏജന്റായി ചിത്രീകരിച്ചു എന്നാണ് അവര്‍ പറയുന്നത്. അവരെ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. അവര്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന്റെ വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.
അതേസമയം, പാകിസ്ഥാനില്‍ കാണാതായ ഇന്ത്യന്‍ സൂഫി പുരോഹിതന്മാര്‍ തിരിച്ചെത്തി. ഡല്‍ഹിയിലെ ഹസ്റത്ത് നിസാമുദ്ധീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതനായ സയ്യിദ് ആസിഫ് നിസാമി, സഹോദരി പുത്രന്‍ നാസിം നിസാമി എന്നിവരെയാണ് കറാച്ചിയില്‍ കഴിഞ്ഞയാഴ്ച കാണാതായത്. ഇവര്‍ പാകിസ്ഥാന്‍ ഇന്‍റലിജന്‍സിന്‍റെ കസ്റ്റഡിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു പുരോഹിതര്‍ക്കും പാക്കിസ്ഥാനിലെ മുത്താഹിദ ഖൌമി മൂവ്മെന്‍റുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്.
ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ ദർഗയിലെ മുഖ്യ പുരോഹിതൻ സെയ്‌ദ് ആസിഫ് അലി നിസാമിയും അദ്ദേഹത്തിന്റെ അനന്തരവൻ നസീം അലി നിസാമിയും മാർച്ച് ആറിനാണ് ബന്ധുക്കളെ സന്ദർശിക്കുന്നതിനായി കറാച്ചിയിലേക്കു പോയത്.
ഇവിടെ നിന്നും സിന്ധ് പ്രവിശ്യയുടെ ഉൾപ്രദേശങ്ങളിലേക്കു പോയ ഇവർക്ക് മൊബൈൽ നെറ്റ്‌വർക്കിന്റെ അഭാവത്തിൽ നാട്ടിലുളളവരുമായി ബന്ധപ്പെടാൻ കഴിയാതെ വരികയായിരുന്നുവെന്നാണ് വിവരം.
Post Your Comments