IndiaNewsInternational

പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ മത പുരോഹിതർ ഇന്ത്യയിലെത്തി

 

ന്യൂഡൽഹി: പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ മുസ്ലീം മത പുരോഹിതർ ഇന്ത്യയിലെത്തി.ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യിദ് ആസിഫ് അലി നിസാം (80) അനന്തരവന്‍ നസീം നിസാമം (60) എന്നിവരാണ് തിരികെ എത്തിയത്. മാർച്ച് 14 മുതൽ കാണാതായ ഇവരെ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിനൊടുവിലാണ് പാകിസ്ഥാൻ ഇവരെ  ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തിയത്.ഹസ്രത്ത് നിസാമിദ്ദീൻ അവുലിയ ദർഗയിലെ മുഖ്യ പുരോഹിതൻ സെയ്‌ദ് ആസിഫ് അലി നിസാമിയും അദ്ദേഹത്തിന്റെ അനന്തരവൻ നസീം അലി നിസാമിയും ബന്ധുക്കളെ സന്ദർശിക്കാനായിരുന്നു പാകിസ്ഥാനിൽ എത്തിയത്.

സഹോദരിയോടൊപ്പം കറാച്ചിയിൽ ഒരാഴ്ച്ച ചിലവഴിച്ച ഇവർ മാർച്ച് 13ന് ലാഹോറിലെ ദത്ത ദർബാർ ദേവാലയം സന്ദർശിച്ച ശേഷം കറാച്ചിയിലേക്കു തിരിച്ചെത്താനിരിക്കേയായിരുന്നു കാണാതായത്. ഇരുവരും പാക്ക് പാക്ക് ഇന്റലിജന്‍സ് ഏജന്‍സികളുടെ കസ്റ്റഡിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.സിന്ധ് പ്രവിശ്യയുടെ ഉൾപ്രദേശങ്ങളിലേക്കു പോയ ഇവർക്ക് മൊബൈൽ നെറ്റ്‌വർക്കിന്റെ അഭാവമായിരുന്നു നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിയാതെ പോയത്.ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാസ്വരാജും, പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസും തമ്മിൽ ചർച്ച നടത്തുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button