ന്യൂഡല്‍ഹി: ബ്രിട്ടീഷ് മൊബൈല്‍ ഭീമന്‍ വോഡഫോണിന്റെ ഇന്ത്യന്‍ യൂണിറ്റും ഐഡിയ സെല്ലുലാറും ഔദ്യോഗികമായി ഒന്നിക്കാന്‍ ധാരണയായി. ജിയോയുടെ വെല്ലുവളി നേരിടാനാണ് ഇരുകമ്പനികളും ഒന്നാകുന്നത്. ലയനത്തോടെ 400 മില്യന്‍ ഉപഭോക്താക്കളുമായി ജിയോയെ നേരിടാൻ ഒരുങ്ങുകയാണ് ഇരു കമ്പനികളും.
ഇരുസ്ഥാപനങ്ങളും ലയിക്കുന്നതോടെ വോഡാഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. മൂന്ന് വീതം ഡയറക്ടര്‍മാരെ ബോര്‍ഡിലേയ്ക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യാനും ധാരണയായിട്ടുണ്ട്. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കാണ്. ചീഫ് എക്സിക്യൂട്ട് ഓഫീസര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നത് ഇരുകമ്പനികളുടെയും അംഗീകാരത്തോടെ ആയിരിക്കും. ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സില്‍ വൊഡാഫോണിനുള്ള ഓഹരി പങ്കാളിത്തം ഇതിൽ ഉൾപ്പെടില്ല.
Post Your Comments