ലാഹോര്‍: പാക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യവനിതാ വിദേശകാര്യ സെക്രട്ടറിയായി തെഹ്മിന ജന്‍ജുവ ചുമതലയേറ്റു. ജനീവയിലെ യുഎന്‍ ഓഫീസില്‍ പാക്കിസ്ഥാന്‍ പ്രതിനിധിയായി സേവനം ചെയ്തുവരുകയായിരുന്ന തെഹ്മിനയെ, വിദേശകാര്യ സെക്രട്ടറിയായിരുന്ന ഐസാസ് അഹമ്മദ് ചൗധരിയുടെ പിന്‍ഗാമിയായിട്ടാണ് നിയമിച്ചിരിക്കുന്നത്.
അമേരിക്കയിലെ പാക്കിസ്ഥാന്‍ അംബാസിഡറായി നിയമിക്കപ്പെടുകയായിരുന്നു ചൗധരി. കഴിഞ്ഞമാസം തെഹ്മിനയെ സെക്രട്ടറിയായി നിയമിച്ച കാര്യം പാക് വിദേശകാര്യവകുപ്പ് അറിയിച്ചിരുന്നു. ഇന്ന് അവര്‍ ചുമതലയേറ്റകാര്യം വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് അറിയിച്ചത്.
പുതിയ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജന്‍ജുവ അന്താരാഷ്ട്ര നയതന്ത്രരംഗത്ത് 32 വര്‍ഷത്തിലധികം പരിചയമുള്ള ഉദ്യോഗസ്ഥയാണ്. 1984 ല്‍ ആണ് പാക് വിദേശകാര്യ വകുപ്പില്‍ അവര്‍ ജോലിയില്‍ പ്രവേശിച്ചത്. പാക്കിസ്ഥാനിലെ ഖ്വയ്ദ് ഇ അസം സര്‍വകലാശാല, ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാല എന്നിവടങ്ങളില്‍ നിന്ന് ഉന്നതബിരുദം സ്വന്തമാക്കിയയാളാണ് തെഹ്‌നി.
Post Your Comments