ദുബായ് : നിങ്ങള്‍ റബ്ബര്‍ ഷൂ ധരിക്കുന്നവരാണോ ? എങ്കില്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ ഈ താക്കീത് തീര്‍ച്ചയായും വായിച്ചിരിക്കണം. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു സന്ദേശം പ്രചരിക്കുന്നതിനു പിന്നിലുണ്ടായ കാരണം ഇതായിരുന്നു. ദുബായിലെ ഒരു ഹോട്ടലിലെ എസ്കെലേറ്ററില്‍ ഒരു ആണ്‍കുട്ടിയുടെ കാല് കുടുങ്ങുകയും കാല്‍വിരല്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ഇതാണ് ഇത്തരത്തിലുള്ള ഒരു സന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതിനു പിന്നിലുണ്ടായിരുന്നത്. ആണ്‍കുട്ടി ധരിച്ചിരുന്നത് റബ്ബര്‍ ചെരുപ്പായിരുന്നു. ഇതാണ് റബ്ബര്‍ ചെരുപ്പിന് നിരോധനം ഏര്‍പ്പെടുത്തി കൊണ്ട് ദുബായി മുനിസിപ്പാലിറ്റി സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള സന്ദേശം പ്രചരിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ നേതൃത്വത്തിലാണ് സോഷ്യല്‍ മീഡിയയില്‍ റബ്ബര്‍ ചെരുപ്പ് ഉപയോഗിക്കുന്നവര്‍ക്കുള്ള താക്കീത് നല്‍കുന്നതിനുള്ള ക്യാമ്പയിന് ആരംഭിച്ചത്.
Post Your Comments