NewsIndia

ഐഡിയ -വോഡഫോണ്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഐഡിയയ്ക്ക്; പുതിയ ചെയര്‍മാനെ നിയമിച്ചു

ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും ലയിച്ചിതിനു പിന്നാലെ കമ്പനിയുടെ പുതിയ ചെയര്‍മാനെയും പ്രഖ്യാപിച്ചു. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയാണ് ഐഡിയ – വൊഡാഫോണ്‍ കമ്പനി ചെയര്‍മാന്‍. ചെയര്‍മാന്‍ ഐഡിയ ഗ്രൂപ്പില്‍ നിന്നായിരിക്കുമെന്ന് ലയിക്കാനുള്ള ധാരണയുണ്ടാക്കിയപ്പോള്‍ തന്നെ ഇരു കമ്പനികളും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ബിര്‍ള, കമ്പനി ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കുന്നത്.

പുതിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവരെ നിയമിക്കുക രണ്ട് കമ്പനികളുടെയും അംഗീകാരത്തോടെയായിരിക്കുമെന്നും വ്യവസ്ഥകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഈ സ്ഥാനങ്ങളിലേക്കും നിയമിക്കപ്പെടാനുള്ളവരുടെ കാര്യത്തില്‍ ഇരുകമ്പനികളും ചര്‍ച്ച ചെയ്തു വരുകയാണ്.

പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കുമാര്‍ മംഗലം ബിര്‍ള അറിയിച്ചു. ഇരു കമ്പനികളും തമ്മില്‍ ലയിച്ചത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഇതിലൂടെ മറ്റ് കമ്പനികളെ പിന്തള്ളി ഒന്നാമതെത്താന്‍ ഐഡിയ വൊഡാഫോണ്‍ കമ്പനിക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വിപ്ലകരമായ ഓഫറുമായി രംഗത്തെത്തിയ റിലയന്‍സിന്റെ ജിയോയുടെ കടന്നുകയറ്റത്തെ അതിജീവിക്കാനാണ് ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ സേവനദാദാക്കളായ ഐഡിയയും വോഡഫോണും ലയിച്ചത്. ലയനത്തോടെ ജിയോയെ പ്രതിരോധിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി ഐഡിയ- വോഡഫോണ്‍ മാറിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button