അബുദാബി : വീട്ടുജോലിക്കാരുടെ അവകാശ സംരക്ഷണത്തിനു നടപടികള്‍ ശക്തമാക്കി യു.എ.ഇ ഗവണ്മെന്റ്. ആഴ്ച്ചയില്‍ ഒരു ദിവസം ലീവ്, വർഷത്തില്‍ 30 ദിവസം ശമ്പളമുള്ള അവധി, തിരിച്ചറിയൽ രേഖ, പാസ്പോര്‍ട്ട്, വർക്ക് പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകള്‍ കൈയ്യിൽ വെക്കാനുള്ള അവകാശം, ദിവസവും 12 മണിക്കൂര്‍ വിശ്രമം എന്നിവ തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതി. വീട്ടുജോലിക്കാരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയോ ചെയ്യുന്നതിനെതിരെയുള്ള നിയമങ്ങളും നടപ്പിലാക്കാൻ പദ്ധതിയുണ്ട്.
യു.എ.ഇ. മന്ത്രിസഭ പാസാക്കിയ നിയമങ്ങള്‍ ഫെഡറല്‍ നാഷണല്‍ കൗൺസിൽ പാസാക്കണം. പിന്നീട് പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍ ഇതിൽ ഒപ്പുവെയ്ക്കും. ജാതി, മതം, ലിംഗം, രാജ്യം ഉൾപ്പെടെയുള്ള വ്യത്യാസങ്ങൾ നോക്കാതെ തന്നെ ജോലി ചെയ്യാനുള്ള അവകാശം ഈ നിയമം പാസാകുന്നതിലൂടെ വീട്ടുജോലിക്കാർക്ക് നേടിയെടുക്കാനാകും.
Post Your Comments