വാഷിങ്ങ്ടൺ: കൊളസ്ട്രോളിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന അത്ഭുതമരുന്ന് വരുന്നു. ‘ഇവലോക്യൂമാബ്’ എന്ന മരുന്നിന് കൊളസ്ട്രോളിനെ 60 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാൽ ലക്ഷത്തിലേറെ രോഗികളിൽ നടത്തിയ പരീക്ഷണത്തിന് ശേഷമാണ് ഈ മരുന്ന് വിപണിയിലെത്തുന്നത്.
വാഷിങ്ങ്ടണിൽ നടന്ന അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷികസമ്മേളനത്തിലാണ് പുതിയ മരുന്ന് അവതരിപ്പിച്ചത്. മരുന്ന് കഴിക്കുന്നവരിൽ ഹൃദ്രോഗം ഉണ്ടാകുന്നവരുടെ എണ്ണം വളരെയധികം കുറയ്ക്കാൻ കഴിഞ്ഞതായി ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. കരളിലെ പി.സി.എസ്.കെ 9 എന്ന പ്രോട്ടീനിനെയാണ് മരുന്ന് ലക്ഷ്യം വെയ്ക്കുന്നത്. ഇതുവഴി രക്തത്തിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യാൻ സാധിക്കും. എന്നാൽ മരുന്നിന് ഒരു വർഷത്തേയ്ക്ക് 14,000 ഡോളർ( ഏകദേശം ഒമ്പത് ലക്ഷം രൂപ) വിലയാകും.
Post Your Comments