IndiaNews

ഹൈദരാബാദിൽ പിണറായിക്കെതിരെ പ്രതിഷേധം

ഹൈദരാബാദ്: പിണറായിക്കെതിരെ ഹൈദരാബാദില്‍ എ.ബി.വി.പി പ്രതിഷേധം. വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. സംഭവം നടന്നത് തെലങ്കാന മലയാളി അസോസിയേഷന്റെ പരിപാടിക്കിടെയാണ്.

പിണറായി വിജയന്‍ വേദിയില്‍ സംസാരിച്ചു കൊണ്ടിരിക്കെ പ്ലക്കാര്‍ഡുകളുമായെത്തിയ ഒരു സംഘം വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെത്തിയത് വിജയന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളികളുമായാണ്. പ്രതിഷേധം ശക്തമാവുമെന്ന സൂചനകളെ തുടര്‍ന്ന് പോലീസ് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.

നേരത്തെ തന്നെ തെലങ്കാന മലയാളി അസോസിയേഷന്റെ പരിപാടിക്ക് പിണറായി പങ്കെടുക്കരുതെന്ന് ആര്‍എസ്എസ് വിലക്കിയിരുന്നു. പ്രതിഷേധമുണ്ടാവുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ശക്തമായ സുരക്ഷ സജ്ജീകരണങ്ങള്‍ക്കു നടുവിലാണ് പരിപാടി പുരോഗമിക്കുന്നത്. കേരളത്തിലെ ആര്‍എസ്എസ്പ്രവര്‍ത്തകര്‍ക്ക് നേരയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് കേരള മുഖ്യമന്ത്രിക്ക് ആര്‍എസ്എസ് വിലക്ക് കല്‍പ്പിച്ചത്. തെലങ്കാനയിലേക്ക് പിണറായിക്ക് പ്രവേശനാനുമതി നല്‍കരുതെന്ന് കാണിച്ച് ഹൈദരാബാദിലെ ബിജെപി നേതാവായ രാജാ സിംഗ് സര്‍ക്കാരിനെ സമീപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button