NewsIndia

ഐഎസ് ബന്ധം ആരോപിച്ച് ഭർത്താവിനെതിരെ യുവതിയുടെ പരാതി: യുവാവ് അറസ്റ്റിൽ

ആലുവ: ഐഎസ് ബന്ധം ആരോപിച്ച് ഭർത്താവിനെതിരെ തൃക്കരിപ്പൂർ ചന്തേര സ്വദേശിനി നൽകിയ പരാതിയിൽ യുപി സ്വദേശി ഡൽഹിയിൽ പിടിയിൽ. യുപി മുസാഫിര്‍നഗര്‍ സ്വദേശി അഹലാദാണ് പിടിയിലായത്. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ എറണാകുളം പുത്തന്‍കുരിശ് സിഐ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌.

ഒരു ഇടനിലക്കാരന്‍ മുഖേന എട്ടു മാസം മുന്‍പ് തൃക്കരിപ്പൂര്‍ മേഖലയിലെ ഒരു നിര്‍ധന കുടുംബത്തില്‍ നിന്നാണ് യുവാവ് വിവാഹം കഴിച്ചത്. ഇയാൾക്കൊപ്പം താമസിച്ചു വരുന്നതിനിടെ ഭാര്യ ആലുവ പൊലീസില്‍ പരാതി നൽകുകയായിരുന്നു. ആലുവയില്‍ ലോഡ്ജില്‍ താമസിക്കുന്നതിനിടെ അഹലാദും ഭാര്യയും തമ്മില്‍ കലഹം നടക്കുകയും പിറ്റേ ദിവസം ഇയാളെ കാണാതാകുകയും ചെയ്തതോടെ പോലീസ് യുവതിയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. എന്നാൽ അഹലാദിനെതിരായ തീവ്രവാദബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. വിവാഹത്തിന് മുൻകൈ എടുത്ത ഇടനിലക്കാരന് വേണ്ടി പോലീസ് അന്വേഷണം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button