IndiaNews

മത വിരുദ്ധ പോസ്റ്റിട്ടതിന് – യുവാവിനെ മത മൗലിക വാദികൾ വെട്ടിക്കൊന്നു

 

കോയമ്പത്തൂർ: ഫേസ്‌ബുക്കിൽ മതവിരുദ്ധ പോസ്റ്റിട്ടതിന് യുവാവിനെ വെട്ടിക്കൊന്നു.ദ്രാവിഡ വിടുതലൈ കഴകം എന്ന സംഘടനയിലെ അംഗമായിരുന്ന ഫാറൂഖ് എന്ന 31കാരനെയാണ് നാല് പേരടങ്ങുന്ന സംഘം വെട്ടിക്കൊന്നത്.ഒരു നിരീശ്വരവാദിയായിരുന്ന ഫാറൂഖ് . വാട്ട്സാപ്പിൽ ഒരു ഗ്രൂപ്പ് നടത്തി വന്നിരുന്നതായി പൊലീസ് പറഞ്ഞു.

നിരീശ്വരവാദവുമായി ബന്ധപ്പെട്ട് ചില മതവിരുദ്ധ പോസ്റ്റുകൾ ഇയാൾ ഈ ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചിരുന്നതായും ഇതിനെ തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം അൻസത് എന്നൊരാൾ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്കു മുൻപാകെ കീഴടങ്ങിയിട്ടുണ്ട്.ഫാറൂഖിന്റെ മതവിരുദ്ധ നിലപാടുകളിൽ പ്രകോപിതരായവരാണ് കൊലപാതകം നടത്തിയതെന്ന് കീഴടങ്ങിയ ആളിൽ നിന്ന് മൊഴി ലഭിച്ചതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button