NewsIndia

തീവണ്ടി യാത്രക്കാരുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെന്റ്പദ്ധതികൾ

ന്യൂ ഡൽഹി :തീവണ്ടി യാത്രക്കാരുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതികളുമായി കേന്ദ്ര സർക്കാർ. രാജ്യസഭയിൽ എംപി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടിയായി റെയിൽവേ സഹമന്ത്രി രാജൻ ഗോഹെയ്നായാണ് ഇക്കാര്യം അറിയിച്ചത്. 202 സ്റ്റേഷനുകളിൽ സി സി ടി വി ക്യാമറകൾക്ക് അനുമതി നൽകിയതായും, യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 182 എന്ന സുരക്ഷാ സഹായ നമ്പർ പ്രവർത്തിച്ച് തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. കൂടാതെ സബർബൻ സ്റ്റേഷനുകൾ ഉൾപ്പെടെ യാത്രക്കാരുടെ സുരക്ഷക്കായി 344 സ്റ്റേഷനുകളിൽ സി സി ടി വി സേവനം ഉറപ്പാക്കും

അട്ടിമറിസാധ്യതകൾ പരിശോധിക്കാൻ ഡോഗ് സ്‌ക്വാഡ് സേവനം ലഭ്യമാക്കി, സബർബൻ ട്രെയിനുകളിൽ ആർ.പി.എഫ്, ജി.ആർ.പി സുരക്ഷയും, മെട്രോ  നഗരങ്ങളിൽ സ്ത്രീകൾക്കുള്ള പ്രതേക തീവണ്ടികളിൽ വനിതാ ആർ.പി.എഫ് കോൺസ്റ്റബിൾമാരുടെ സേവനവും ഏർപ്പെടുത്തും. പുരുഷന്മാർ സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ കയറുന്നത് തടയാൻ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button