കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പള്‍സര്‍ സുനിയെ സഹായിച്ചതിന് പോലീസ് പിടികൂടി. ഇതിൽ കൊച്ചി കടവന്ത്രയില്‍ ബ്യൂട്ടിക് നടത്തിവരുന്ന ചേര്‍ത്തല സ്വദേശിനിയായ ഷൈനിക്കു പൾസർ സുനിയുടെ വളരെയടുത്ത ബന്ധമാണ് ഉള്ളത്.പള്‍സര്‍ സുനിയുടെ എല്ലാ ഇടപാടുകളും ഷൈനിയുടെ അറിവോടെയായിരുന്നു.ഇതിൽ നടിയെ ആക്രമിച്ച കേസ് ഉൾപ്പെടെ മുൻപ് പലരെയും ഭീഷണിപ്പെടുത്തി പണം തട്ടിയതും ഷൈനിക്ക് അറിയാമായിരുന്നു.
ഷൈനിയും സുനിയും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടായിരുന്നുവെന്നും കിട്ടുന്നതിന്റെ പാതി സുനി ഷൈനിക്ക് നല്കുമായിരുന്നെന്നുമാണ് പോലീസിന്റെ വെളിപ്പെടുത്തൽ.ഒപ്പം സുനിയുടെ കാമുകിയുമായും ഇവർക്ക് നല്ല ബന്ധമാണ് ഉള്ളത്. നടിയെ ആക്രമിച്ച ശേഷം സുനിയുടെ കാമുകിയുമായി ഷൈനി ഫോണിൽ സംസാരിച്ച സംഭാഷണം പുറത്തായിരുന്നു. എന്നാൽ തന്റെ ഡ്രൈവർ ആയിരുന്നു പൾസർ സുനി എന്ന നിലപാടിലാണ് ഷൈനി ഉറച്ചു നിൽക്കുന്നത്.
Post Your Comments