പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തങ്ങളുടെ ഇഷ്ടനഗരമായി കണക്കാക്കുന്നത് ദുബായിയെ. ഇങ്ങനെ ഈ നഗരത്തെ പ്രിയനഗരമായി കാണുന്നതിനുള്ള കാരണവും ഇവര്‍ തന്നെ പറയുന്നതിനുള്ള കാരണവും ഇന്ത്യയും ദുബായിയും തമ്മിലുള്ള സാമ്യമാണ്.
ഏതൊരു മനുഷ്യനേയും ഒരു രാജ്യത്ത് പിടിച്ചുനിര്‍ത്തുന്നത് ഭക്ഷണവും ആ രാജ്യത്തെ സംസ്‌കാരവുമാണ്. ഇതു തന്നെയാണ് ദുബായി പ്രവാസികളുടെ ഇഷ്ടകേന്ദ്രമായി മാറിയതും. ഇന്ത്യയിലെ ഏത് ഭക്ഷണവും ദുബായിലെ റെസ്റ്റോറന്റുകളില്‍ നിന്നും ലഭിക്കുമെന്നതാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ സന്തോഷം. മാത്രമല്ല ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായിലേയ്ക്ക് മൂന്നോ-നാലോ മണിക്കൂര്‍ യാത്രയും.
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ജോലി ചെയ്യുന്നതും അബുദാബി, ദുബായി, ഷാര്‍ജ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് .
1970 കളോടെയാണ് ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള ഒഴുക്ക് തുടങ്ങിയത്. ഇവിടുത്തെ വിദേശീയരോടുള്ള ഭരണാധികാരികളുടെ നയവും നല്ല തൊഴില്‍ സാധ്യതയുമാണ് ദുബായി ഇന്ത്യക്കാരുടെ ഇഷ്ടനഗരമായി മാറിയത്. ദുബായിലേയ്ക്ക് വന്നവര്‍ക്ക് പിന്നെ അവിടം വിട്ട് പോകാന്‍ ഇഷ്ടമില്ല എന്നതാണ് സത്യം.
ബുര്‍ജ് ഖലീഫയും, ദുബായ് മെട്രോയും, എം.ഐ.ജി വേള്‍ഡും, വലിയ ഷോപ്പിംഗ് മാളുകളും, ദുബായ് വാട്ടര്‍ കനാലും, ദുബായ് ഗ്ലോബല്‍ വില്ലേജുമെല്ലാം ഒരോ മനുഷ്യരേയും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
നാനത്വത്തില്‍ ഏകത്വം എന്ന മഹത്തായ ഒരു ഘടകം ഇന്ത്യക്കുള്ളതുപോലെത്തന്നെയാണ് ദുബായിലുമെന്ന് അവിടത്തെ ഒരോ ഇന്ത്യക്കാരനും സമ്മതിച്ചുതരുന്ന ഒന്നാണ്. ദുബായിയും അക്ഷരാര്‍ത്ഥത്തില്‍ അതുപോലെത്തന്നെയാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയും ദുബായിയും കൂടുതല്‍ അടുത്തു. ഭരണാധികാരികളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ദൃഡമായി. ഇത് ഇന്ത്യയും ദുബായിയും തമ്മിലുള്ള വ്യാപാരകരാറും, ഉഭയകക്ഷി ബന്ധങ്ങളും, അബുദാബി രാജകുമാരന്‍ റിപ്പബ്‌ളിക്ക് പരേഡില്‍ പങ്കെടുത്തതുമെല്ലാം ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്ന് ദുബായിലെ ഇന്ത്യക്കാര്‍ സമ്മതിക്കുന്നു.
ഇന്ത്യയിലെ ഏത് ഭാഷ സംസാരിക്കുന്നവരും ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ദീപാവലിയും ഹോളിയും, ക്രിസ്മസും,എല്ലാം തങ്ങളുടെ രാജ്യത്തെന്നപോലെത്തന്നെ ദുബായിലെ ഇന്ത്യക്കാരും ആഘോഷമാക്കുന്നു. ഭരതനാട്യവും കഥകളിയും കുച്ചിപ്പിടിയും, മോഹിനിയാട്ടവുമെല്ലാം ഇവിടെ കാണാം.
അങ്ങനെ ഒത്തിരി വൈവിധ്യങ്ങളോടെയുള്ള ഇന്ത്യയെ ദുബായിലുള്ള ഇന്ത്യക്കാര്‍ മറക്കില്ല. തങ്ങളുടെ മാതൃരാജ്യമായ ഇന്ത്യയോട് തങ്ങളുടെ ഇഷ്ടനഗരമായ ദുബായിയെ കോര്‍ത്തിണക്കുന്നതും അതുകൊണ്ടുതന്നെ
Post Your Comments