സുഹൃത്തുക്കളും മറ്റും ഫോൺ എടുക്കുമ്പോൾ മിക്കവർക്കും മനസ്സിൽ ഒരു ടെൻഷൻ ഉണ്ടാകും. നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ അവര്‍ കാണുന്നത് നമുക്കിഷ്ടമാകില്ലെന്നതാണ് അതിലെ വാസ്തവം. എന്നാല്‍ ഫോണിലെ കോളുകള്‍, എസ്എംഎസുകള്‍ എന്നിവ മറയ്ക്കാൻ ഒരു എളുപ്പവഴി ഉണ്ട്. ഹൈഡ് ചെയ്യേണ്ട ആളുകളുടെ നമ്പർ മാത്രം സെലക്ട് ചെയ്താൽ അവർ വിളിച്ച കോളുകളോ മെസേജുകളോ ഫോൺ ഹിസ്റ്ററിയിൽ ഉണ്ടാകില്ല.
ആദ്യമായി ‘Shady Contacts’ എന്ന ആന്‍ഡ്രോയിഡ് ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. അതിനുശേഷം ‘Continue’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് അടുത്ത സ്ക്രീനില്‍ നിങ്ങള്‍ ഹൈഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുളള പാറ്റേണ്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. അടുത്ത സ്റ്റെപ്പില്‍ പാറ്റേണ്‍ റീകണ്‍ഫോം ചെയ്യണം. അടുത്ത ടാബില്‍ ‘Call’ എന്ന സെക്ഷനില്‍ കോള്‍ ലോഗ് വിവരങ്ങള്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. അടുത്ത പേജില്‍ കാണുന്ന കോണ്ടാക്ട് ഓപ്ഷനില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള നമ്പറുകള്‍ ചേര്‍ക്കാം. ഇനി നിങ്ങളുടെ കോള്‍ റെക്കോര്‍ഡില്‍ നിന്നും ഹൈഡ് ചെയ്യാനുളള നമ്പറുകള്‍ തിരഞ്ഞെടുക്കാം. ഇനി അവർ വിളിച്ച കോളുകളോ മെസേജുകളോ ഫോൺ ഹിസ്റ്ററിയിൽ ഉണ്ടാകില്ല. ഇത് തെരഞ്ഞെടുക്കുന്നതിലൂടെ എപ്പോഴും കാൾ ഹിസ്റ്ററിയും മെസേജും ഡിലീറ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.
Post Your Comments