NewsIndia

കോടതിയലക്ഷ്യ വാറന്റ് കൈപ്പറ്റാതെ ജസ്റ്റിസ് കർണ്ണൻ- തിരിച്ച് സുപ്രീം കോടതി ജഡ്ജിമാർക്ക് നോട്ടീസും 14 കോടി നഷ്ട പരിഹാര ആവശ്യവും

 

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ തനിക്കെതിരെ വാറന്റ് പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്‌ജിമാർക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജസ്റ്റീസ് കർണ്ണന്റെ മറുപടി.തനിക്കെതിരെ വാറന്റ് പുറപ്പെടുവിച്ച 14 ജഡ്‌ജിമാർക്കെതിരെയാണ് 14 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർണ്ണൻ നോട്ടീസ് അയച്ചത്.കോടതിയലക്ഷ്യക്കേസിൽ നേരിട്ട് ഹാജരാകാനുള്ള നിർദ്ദേശം പാലിക്കാത്തതിനെ തുടർന്നാണ് ജസ്റ്റീസ് കർണ്ണനെതിരെ ചീഫ് ജസ്റ്റീസ് ജെ എസ ഖേഹർ അധ്യക്ഷനായ ഏഴംഗ ബഞ്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഈ വാറന്റ് ബംഗാൾ ഡിജിപി സുർജിത് കാർ പുരകായസ്തയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം നേരിട്ടാണ് ജസ്റ്റീസ് കര്ണ്ണന് നൽകിയതും.എന്നാൽ ഈ വാറന്റ് തള്ളുന്നതായും നഷ്ടപരിഹാരവും തിരികെ ആവശ്യപ്പെട്ട് ജസ്റ്റീസ് കർണ്ണൻ നോട്ടീസ് അയക്കുകയായിരുന്നു.നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ജഡ്ജിമാരെ നിയമപരമായ എല്ലാ ചുമതലകളിൽ നിന്നും വിലക്കുമെന്നും കർണ്ണൻ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.ഏഴു ദിവസത്തിനകം തനിക്കെതിരെയുള്ള വാറന്റ് മരവിപ്പിച്ചു നഷ്ടപരിഹാരം നൽകാനാണ് ജസ്റ്റീസ് കർണ്ണന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button