കൊച്ചി : എറണാകുളം ജില്ലയിലെ മൂലമ്പള്ളിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. മൂലമ്പിള്ളി-പിഴല പാലമാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഗോശ്രീ – കടമക്കുടി വികസന പദ്ധതിയിലെ പ്രധാന പാലങ്ങളില്‍ ഒന്നായ പിഴല – കടമക്കുടി പാലം നിര്‍മിക്കണമെന്ന ദ്വീപ് ജനതയുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. പലവട്ടം ദ്വീപ് നിവാസികള്‍ പ്രക്ഷോഭവുമായി രംഗത്തുവന്നതിനെത്തുടര്‍ന്നാണ് പാലത്തിന് നിര്‍മാണ അനുമതി ലഭിച്ചത്.
പാലത്തിന്റെ ഒരു തൂണ് തകര്‍ന്നു വീഴുകയായിരുന്നു. നിര്‍മാണ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ചായകുടിക്കാന്‍ പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പാലത്തിലുണ്ടായിരുന്ന ഒരാള്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു. മൂലമ്പിള്ളി-ചാത്തനാട് റോഡുപദ്ധതിയിലെ ആദ്യ പാലമായിരുന്നു ഇത്. 600 മീറ്റര്‍ നീളമുള്ള പാലത്തിന് 21 സ്പാനുകളാണുള്ളത്. മൂലമ്പിള്ളി കരഭാഗത്തുള്ള പാലത്തിന്റെ നിര്‍മാണ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. 2017 ജൂണില്‍ പൂര്‍ത്തിയാകുന്നതരത്തിലാണ് പാലത്തിന്റെ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരുന്നത്.86 കോടിയായിരുന്നു എസ്റ്റിമേറ്റ്.
Post Your Comments