
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഇസ്ലാംമതപണ്ഡിതനെ ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി. ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. അവദ് അല്‍ ഖര്‍ണി എന്ന മതപണ്ഡിതനെതിരെയാണ് കോടതി ഉത്തരവ്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും നിയമലംഘനത്തിന് ആഹ്വാനം ചെയ്യുന്നുവെന്നുമുള്ള കുറ്റം ചുമത്തിയാണ് കോടതിയുടെ നടപടി. തീവ്രവാദ കേസുകള്‍ കൈകാര്യം ചെയ്യുന്ന റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതിയാണ് ഖര്‍ണിയെ ശിക്ഷിച്ചത്.
ട്വിറ്ററില്‍ രണ്ടു ദശലക്ഷം ഫോളോവേഴ്‌സ് ഉള്ളയാളാണ് ഖര്‍ണി. നേരത്തെ, നിരോധിക്കപ്പെട്ട മുസ്ലീംബ്രദര്‍ഹുഡുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതിന് നടപടി നേരിട്ടയാളാണ് ഇദ്ദേഹം. തന്നെ വിലക്കിയകാര്യം സ്ഥിരീകരിച്ച ഖര്‍ണി, ഇത്രനാള്‍ തന്നെ പിന്തുടര്‍ന്നുവര്‍ക്ക് നന്ദിപറയുകയും ചെയ്തു.
സൗദി അറേബ്യയെ കൂടാതെ ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളും തീവ്രവാദ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള മുസ്ലീംബ്രദര്‍ഹുഡിന്റെ പ്രമുഖവക്താവായിരുന്ന അവദ് അല്‍ ഖര്‍ണി, സൗദിയില്‍ 1960 – 70 കാലഘട്ടത്തില്‍ ശക്തിപ്രാപിച്ച ഇസ്ലാമിലെ സഹ്വാ മൂവ്‌മെന്റിന്റെ പ്രമുഖപണ്ഡിതനായിരുന്നു.
Post Your Comments