India

കരയില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ഒരു ക്ഷേത്രം ; ഉച്ചയ്ക്കു 1 മണി മുതല്‍ രാത്രി 10 മണിവരെ കടല്‍ മാറി ദര്‍ശനം സുഗമമാക്കുന്ന അദ്ഭുതം

ഗുജറാത്തിലെ ഭാവ്‌നഗറില്‍ അറബിക്കടലിനു നടുവില്‍ കരയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് നിഷ്‌കളങ്കേശ്വര ക്ഷേത്രം. തീര്‍ത്ഥാടകര്‍ക്ക് പരമശിവ ദര്‍ശനത്തിനായി എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതല്‍ രാത്രി 10 മണി വരെ കടല്‍ മാറിക്കൊടുക്കുന്നത് അത്ഭുത കാഴ്ചയാണ്. പുരാണ കാലത്ത് പാണ്ഡവര്‍ ആരാധിച്ചതായി കരുതപ്പെടുന്ന ഈ സ്ഥലത്ത് അവരുടെ സ്മരണയ്ക്കായി 5 ശിവലിംഗങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

എത്ര വെള്ളപ്പൊക്കവും കൊടുങ്കാറ്റും കടല്‍ക്ഷോഭവും ഉണ്ടായിട്ടും ഇത്രയും വര്‍ഷങ്ങളായി ഈ ശിലാ ക്ഷേത്രത്തിന്റെ 20 അടിയധികം ഉയരമുള്ള കൊടിമരത്തിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ല. ഈ ശിലാ ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ അഗ്രഭാഗത്തുള്ള ധ്വജം വരെ സ്പര്‍ശിക്കുന്നത്രയും സമുദ്രജലവിതാനമുണ്ടാകും എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി വരെ. എന്നാല്‍ ഒരു മണിക്ക് ശേഷം ക്ഷേത്രത്തിനിരുവശവും ജലനിരപ്പ് താഴാന്‍ തുടങ്ങുകയും വെള്ളം മാറി നിന്ന് കൊടുത്ത് ഭക്തര്‍ക്ക് ശിവാരാധനയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ലോകത്തിലെ തന്നെ ഒരു മഹാദ്ഭുതമാണ് ഈ ശിവ ക്ഷേത്രം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button