
മണിപ്പൂർ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കേരളത്തിലെത്തിയ ഇറോം ശർമിള ഇടതുപക്ഷ വേദിയിലേക്ക്. ഭഗത് സിങ് ദിനമായ മാര്‍ച്ച് 23 നു രാജ്യവ്യാപകമായി നടത്തപ്പെടുന്ന ഡിവൈഎഫ്‌ഐ യുടെ ക്യാമ്പയിന്‍ ഈറോം ശര്‍മിള ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി മട്ടത്തുകാട്ടിലെ ശാന്തി റീഹാബിലിറ്റേഷൻ സെന്ററിൽ വിശ്രമത്തിൽ കഴിയുന്ന ഇറോം ശർമിളയെ ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസും മറ്റു നേതാക്കളും സന്ദർശിച്ചു.
അടുത്തിടെ നടന്ന നിയമ സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെത്തുടര്‍ന്നാണ് രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഈറോം ശര്‍മിള കേരളത്തിലെത്തിയത്. മണിപ്പൂരിലെ സൈനിക അധികാരമായ അഫ്‌സ്പക്കെതിരായ 16 വര്‍ഷം നീണ്ട നിരാഹാരത്തിനൊടുവിലാണ് ഈറോം ശര്‍മിള രാഷ്ട്രീയത്തിലെത്തിയത്.
Post Your Comments