പനാജി: ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു.എംഎല്‍എ വിശ്വജിത്ത് റാണെക്ക് പിന്നാലെ സാവിയോ റോഡ്രിഗസും രാജി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ പരിഹസിച്ചാണ് സാവിയോ റോഡ്രിഗസ് രാജിവെച്ചത്. ഇതോടെ 40 അംഗ നിയമസഭയില്‍ 17 എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എംഎല്‍എമാരാണ് രാജിവെച്ച് ഒഴിഞ്ഞത്.
കോണ്‍ഗ്രസിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ചാണ് പാര്‍ട്ടി വിട്ട് രണ്ട് എംഎല്‍എമാരും പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്ഗ്രസിനാകാത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച് എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. വിശ്വജിത്ത് റാണയ്ക്ക് അഞ്ച് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
Post Your Comments