Devotional

നമ:ശിവായ എന്ന അത്ഭുതമന്ത്രം ജപിയ്ക്കുമ്പോൾ

നമ:ശിവായ: എന്ന അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിയാതെയാണ് മിക്കവരും ഇത് ഉരുവിടുന്നത്. അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്. ഈ അഞ്ചക്ഷരങ്ങൾ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. ശിവന് ഏറ്റവും പ്രിയപ്പെട്ട മന്ത്രമാണ് ഓം നമ ശിവായ. ഇതു ചൊല്ലിക്കൊണ്ടാണ് ശിവാര്‍ച്ചന നടത്തേണ്ടതും.

ശിവായ സുബ്രഹ്മണ്യ സ്വാമി ഈ മന്ത്രത്തിന്റെ അർത്ഥം വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്. ‘ന’ സൂചിപ്പിക്കുന്നത് ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയാണ്. ‘മ’ പ്രപഞ്ചത്തെ സൂചിപ്പിക്കുന്നു. ‘ശി’ ശിവനെ പ്രതിനിധീകരിക്കുന്നു. ‘വ’ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് . ‘യ’ എന്നാൽ ആത്മാവിനേയും ‘ന’ എന്നാൽ ഭൂമിയെയും കുറിക്കുന്നു . മ എന്നാൽ ജലത്തെയാണ് സൂചിപ്പിക്കുന്നത് . ‘ശി’ എന്നാൽ അഗ്നിയെയും ‘വ’ എന്നാൽ വായുവിനേയും ‘യ’ എന്നാൽ ആകാശത്തെയും സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button