വാട്സ്ആപ്പ്, ടെലിഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. നിരവധി ആളുകള്‍ ഉപയോഗിക്കുന്ന ആക്കേഷനുകളിലാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന.
വെബി വെര്‍ഷന്‍ വഴി ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചവര്‍ക്കാണ് ചതി പറ്റിയിരിക്കുന്നത്. ആശയവിനിമയം നടത്തുവരുടെ ചിത്രങ്ങളും മള്‍ട്ടിമീഡിയ മെസേജുകളുമാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചിരിക്കുന്നത് എന്നാണ് ടെക്ക് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിങ്ങളും ഹാക്കര്‍ന്മാരുടെ ചതിയില്‍പെട്ടുപോകരുത്. ഒരു ചിത്രത്തിന്റെ രൂപത്തില്‍ എത്തുന്ന ഹാക്കിങ് ടൂളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇത് ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാകും.
മുന്‍പും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ പ്രശ്നം 24 മണിക്കൂറുനുള്ളില്‍ പരിഹരിച്ചതായാണ് വാട്സ്ആപ്പ് വക്താവ് പറഞ്ഞത്. വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ ഇതൊന്ന് റിസ്റ്റാര്‍ട്ട് ചെയ്ത് ഉപയോഗിക്കാനാണ് ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments