NewsGulf

നായ്ക്ക് ഭക്ഷണമായി ജീവനുള്ള പൂച്ചയെ നല്‍കി; ദുബായില്‍ യുവാക്കള്‍ക്ക് കിട്ടിയത് മാതൃകാപരമായ ശിക്ഷ

ദുബായ്: നായ്ക്ക് ഭക്ഷണമായി ജീവനുള്ള പൂച്ചയെ നല്‍കിയ സ്വദേശി യുവാവിന് ദുബായില്‍ മാതൃകാപരമായ ശിക്ഷ. മൃഗശാല വൃത്തിയാക്കലാണ് യുവാവിനും സഹായികൾക്കും ശിക്ഷയായി ലഭിച്ചത്. ദുബായ് ഭരണാധികാരിയാണ് വിധിച്ചത്. സ്വദേശി യുവാവും സഹായികളും ചേര്‍ന്ന് പൂച്ചയെ കെണിവെച്ച് പിടിച്ചാണ് നായക്ക് തീറ്റയായി നല്‍കിയത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ദുബായ് പോലീസ് ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായികളായ രണ്ട് ഏഷ്യക്കാരും പിടിയിലായി. തുടര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ശിക്ഷ വിധിക്കുകയായിരുന്നു.

മൂന്നുമാസമാണ് മൂന്നു പേരും മൃഗശാല വൃത്തിയാക്കേണ്ടത്. ദിവസം നാലുമണിക്കൂര്‍ വീതം മൃഗശാലയില്‍ പണിയെടുക്കണം. യുവാവിന്റെ പ്രവര്‍ത്തി ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷ. നേരത്തെ അശ്രദ്ധമായി വാഹനം ഓടിച്ച പതിനേഴ്കാരന് റോഡ് വൃത്തിയാക്കുന്ന ശിക്ഷയും ഷെയ്ഖ് മുഹമ്മദ് ശിക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button