
കൊല്ലം: കുണ്ടറയില്‍ 10 വയസുകാരി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അമ്മയടക്കം ഒമ്പതു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 10 സംഘമാണ് അന്വേഷണം നടത്തുന്നത്. കൂടാതെ സൈബർ സെല്ലിന്റെ പ്രത്യേക സംഘത്തിനു രൂപം നൽകിയിട്ടുണ്ട്. അമ്മയുടെ ഉറ്റബന്ധുക്കളാണ് കസ്റ്റഡിയിലെടുക്കപ്പെട്ടവരില്‍ ചിലര്‍. ഇവരെ പോലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.
പോലീസ് ജാഗ്രതയോടെ ആദ്യം അന്വേഷിച്ചില്ലെന്നത് വീഴ്ചയാണ്. എന്നാൽ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം അസ്വഭാവിക മരണമായിട്ടായിരുന്നു രജിസ്റ്റര്‍ ചെയ്യടപ്പെട്ടത്. എന്നാല്‍ സംഭവത്തിലെ ദുരൂഹത വേണ്ടവിധത്തില്‍ അന്വേഷണവിധേയമാക്കിയില്ല. കേസ് അന്വേഷണം വേണ്ടവിധത്തില്‍ ഏകോപിപ്പിക്കുന്നതിലും വീഴ്ചവന്നിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും.
സംഭവത്തിൽ ഇന്നലെ രാത്രി വൈകി അമ്മയേയും മുത്തച്ഛനെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ അച്ഛന് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായുള്ള ഒരു കേസ് ഉണ്ട്. ഇത് കെട്ടിച്ചമച്ചതാണോയെന്ന് സംശയിക്കുന്നു. ഇക്കാര്യം പോലീസ് വിശദമായി അന്വേഷിക്കും. അമ്മയും അച്ഛനും വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. അമ്മയുടെ കൂടെയായിരുന്നു കുട്ടി താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ കുട്ടിയുടെ അമ്മയ്ക്ക് കാര്യങ്ങള്‍ അറിയാം എന്നാണ് കരുതുന്നത്. എന്നാല്‍ അറിയുന്ന കാര്യങ്ങള്‍ അവര്‍ പറയാന്‍ തയ്യാറാകാത്തത് അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.
Post Your Comments