പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഭാവിയില്‍ ലോകം വറുതിയിലേക്ക് നീങ്ങിയാല്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയതാണ് നോര്‍വെയിലെ ഉത്തരധ്രുവപ്രദേശത്തെ സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് എന്ന വിത്തു നിലവറ. 2008 ൽ പ്രവർത്തനം ആരംഭിച്ച ഈ നിലവറയ്ക്ക് 11,000 ചതുരശ്രയടി വിസ്‌തീർണവും 430 അടിഉയരവുമുണ്ട്. 9 മില്യൻ ഡോളറാണ് നിർമാണചെലവ്. പ്രളയം, യുദ്ധം, ഭൂകമ്പം, ഉല്‍ക്കാ പതനം, സുനാമി, ആണവസ്‌ഫോടനം തുടങ്ങി ഒട്ടുമിക്ക ദുരന്തങ്ങളേയും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മണൽപാറകൾ നിറഞ്ഞ ഒരു കുന്ന് തുരന്ന് 390 അടി ഉള്ളിലായാണ് നിലവറയുടെ സ്ഥാനം.
40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന നിലവറയില്‍ ഇപ്പോള്‍ 8.60 ലക്ഷം വിത്തുകളുണ്ട്. വിവിധ വിത്തുകൾ അതിന്റെതായ താപനിലയിൽ ശീതികരിച്ച പ്രത്യേകം വോൾട്ടുകളിലാണ് സൂക്ഷിക്കുന്നത്. മൈനസ് 18 ഡിഗ്രിയാണ് ഇവിടുത്തെ ശരാശരി തണുപ്പ്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇതിനകത്ത് ഒരുക്കിയിരിക്കുന്നത്.
Post Your Comments