NewsSports

ലോകക്രിക്കറ്റിലെ ബലാബലങ്ങളായ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍

മെല്‍ബണ്‍: ക്രിക്കറ്റിലെ ബലാബലങ്ങളാണ് ഇന്ത്യയും ആസ്‌ട്രേലിയയും. ഈ രണ്ട് രാഷ്ട്രങ്ങള്‍ ക്രിക്കറ്റില്‍ ഇല്ലെങ്കില്‍ അത് ക്രിക്കറ്റിന്റെ അവസാനം തന്നെയെന്ന് കരുതാം. ഇപ്പോള്‍ പുറത്തു വരുന്നത് അത്തരം വാര്‍ത്തകളാണ്. അദാനിയുടെ കല്‍ക്കരി ഖനിക്കെതിരെ ആഞ്ഞടിച്ച് ഓസീസ് മൂന്‍ ക്രിക്കറ്റ് താരങ്ങളായ ചാപ്പല്‍ സഹോദരങ്ങള്‍ രംഗത്ത് വന്നതാണ് ഈ ധ്വനിയ്ക്ക് കാരണം. ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനന പദ്ധതി അദാനി ഉപേക്ഷിച്ചില്ലെങ്കില്‍ ഇന്ത്യ- ഓസീസ് ക്രിക്കറ്റ് ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നും ചാപ്പല്‍ മുന്നറിയിപ്പ് നല്‍കി.

ഇക്കാര്യം വ്യക്തമാക്കി ചാപ്പല്‍ സഹോദരങ്ങള്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് തുറന്ന കത്ത് എഴുതി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ ആരംഭിക്കാനിരിക്കുന്ന ഖനിയ്‌ക്കെതിരെയാണ് ചാപ്പല്‍ രംഗത്തെത്തിയത്. പ്രതിഷേധ കത്തില്‍ ഓസീസ് ക്രിക്കറ്റ് താരങ്ങളായ 90 പ്രമുഖരുടെ ഒപ്പുകളും ശേഖരിച്ചിരുന്നു.
മിഷേല്‍ ഖനനത്തെ തുടര്‍ന്നുണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അന്തരീക്ഷ മലീനികരണം, ആഗോള താപനം, സാധാരണക്കാര്‍ നേരിടേണ്ടി വരുന്ന മാരക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഇതിനെ എതിര്‍ക്കാനുള്ള കാരണങ്ങളായി ഇവര്‍ ചുണ്ടിക്കാട്ടുന്നു.

shortlink

Post Your Comments


Back to top button