
ന്യൂഡല്‍ഹി: 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സർക്കാർ പുറത്തു വിട്ടു. മന്ത്രി അര്‍ജുന്‍ രാം മേഘാവല്‍ രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഒരു 500 രൂപ നോട്ടിന് 2.87 രൂപയ്ക്കും 3.77 രൂപയ്ക്കുമിടയിലാണ് ചെലവ്.2000 രൂപ അച്ചടിക്കുന്നതിന് 3.54നും 3.77നുംഇടയിൽ ആണ് സർക്കാർ ചെലവ്.അച്ചടി നടക്കുന്നതിനാൽ മുഴുവൻ നോട്ടുകളുടെയും അച്ചടിച്ച തുക ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.നോട്ട് നിരോധനത്തിനു ശേഷമുള്ള കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ കറന്‍സി ചെസ്റ്റുകള്‍ വഴി 12.44 ലക്ഷം കോടിയുടെ പഴയ നോട്ടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും 2017 ജനവരി നാല് വരെയുള്ള കണക്കു പ്രകാരം രാജ്യത്തുള്ള 2.18 ലക്ഷം എടിഎമ്മുകളില്‍ 1.98 ലക്ഷം എടിഎമ്മുകളും പുതിയ നോട്ടുകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പുനക്രമീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments