ബംഗലൂരു: ബിജെപി നേതാവും കൗണ്‍സിലറുമായ ശ്രീനിവാസ് പ്രസാദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാല് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ. കര്‍ണാടകയിലെ ബൊമ്മസന്ദാര മുന്‍സിപ്പാലിറ്റിയിലെ വനിതാ കൗണ്‍സിലറായ സരോജമ്മ രാമസാമി, ഇവരുടെ ബന്ധുവായ നാരായണസാമി(35), മുരളി(20), സി മഞ്ജുനാഥ്(29) എന്നിവരാണ് അറസ്റ്റിലായതെന്ന് ബംഗലൂരു മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ വരുംദിവസങ്ങളിലുണ്ടാകുമെന്നും ബംഗലൂരു റൂറല്‍ എസ്പി അമിത് സിഗ് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെയാണ് പ്രഭാതവ്യായാമം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ശ്രീനിവാസ് പ്രസാദിനെ നാല് പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയകാരണങ്ങളാണോ വ്യക്തിവൈരാഗ്യമാണോ കൊലയ്ക്ക് പിന്നിലെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Post Your Comments