വാഷിങ്ടൺ: അമേരിക്കയുടെ പുതിയ ആരോഗ്യഇൻഷുറൻസ് പദ്ധതിയായ മെഡികെയർ ആൻഡ് മെഡികെയ്‌ഡിന്റെ ചുമതല ഇന്ത്യൻ വംശജ സീമ വർമ്മയ്ക്ക്. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 43 നെതിരെ 55 വോട്ട് നേടിയാണ് പദ്ധതിയുടെ അഡ്‌മിനിസ്‌ട്രേറ്റർ പദവി സീമ നേടിയത്.
ദശകങ്ങളായി ആരോഗ്യരംഗത്തുള്ള സീമയുടെ പരിചയം പുതിയ പദ്ധതിയുടെ നടത്തിപ്പിന് സഹായകമാകും എന്നാണ് വിലയിരുത്തുന്നത്. മുൻ പദ്ധതിയായ ഒബാമ കെയറിനേക്കാൾ മികച്ച പദ്ധതിയാണിതെന്നും എല്ലാ അമേരിക്കക്കാർക്കും ഇത് പ്രയോജനപ്പെടുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
Post Your Comments