കൊച്ചി: ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിബിഐ ഹൈക്കോടതിയില്‍.പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ. യുടെ കേസ്.ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്ന് പിണറായി വിജയൻ സഭയിൽ നിന്ന് മറച്ചു വെച്ചെന്നും ഇടപാടിന് പിണറായി അമിത താല്‍പര്യം കാണിച്ചിരുന്നെന്നും സി ബി ഐ ഹൈക്കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈ കോടതി പരിഗണിക്കാനിരിക്കെയാണ് ഇത്.ലാവ് ലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രി സഭയ്ക്ക് അറിയില്ലായിരുന്നെന്നും ഈ കരാറിനോട് എതിർപ്പുള്ള വൈദ്യുത ബോർഡിലെ ഉന്നത ഉദ്യോഗസ്ഥന്മാർക്കുണ്ടായിരുന്ന എതിർപ്പ് തന്റെ സ്വാധീനം ഉപയോഗിച്ച് മറച്ചു വെച്ചെന്നുമാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.
ഒപ്പം നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയതെന്നും ലാവ്ലിന്‍ പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നൽകിയെന്നും പറയുന്നുണ്ട്. ഇതിന്റെയെല്ലാം പിന്നിൽ ഗൂഢാലോചന നടന്നതായാണ് സിബിഐ ആരോപിക്കുന്നത്.2013 -ൽ പിണറായി വിജയനുൾപ്പെടെ കേസിൽ ഉൾപ്പെട്ട പ്രതികളെ കുറ്റവിമുക്തരാക്കിയത്തിനെതിരെയുള്ള സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
Post Your Comments