മലപ്പുറം: പ്രസവചികിത്സയ്ക്ക് മുസ്ലിം സ്ത്രീകള്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട വനിതാ ഗൈനക്കോളജിസ്റ്റിനെ തന്നെ കാണിക്കണമെന്ന പ്രസ്താവനയുമായി വിവാദ മുസ്ലിം പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി. മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ കണ്ണും വൃക്കയും ദാനം ചെയ്യരുതെന്നും സ്ത്രീകള്‍ ഊഞ്ഞാലാടുന്നത് ഹറാമാണെന്നും പറഞ്ഞിട്ടുള്ള പണ്ഡിതനാണിത്.
ഹുദവിയുടെ പുതിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. മുസ്ലിം സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ നാട്ടിലെ മുസ്ലിം വനിത ഗൈനക്കോളജിസ്റ്റിനെ തന്നെ കാണിക്കണമെന്നാണ് ഹുവദി ആവശ്യപ്പെട്ടിരിക്കുന്നത്. നാട്ടില്‍ മുസ്ലിം ഗൈക്കോളജിസ്റ്റ് ഇല്ലെങ്കില്‍ ഇതര സമുദായത്തില്‍പ്പെട്ട വനിതാ ഡോക്ടറെ കാണിക്കാം.
ഊഞ്ഞാലാടുന്നത് മുസ്ലിം സ്ത്രീകള്‍ക്കു ഹറാമാണെന്ന വിവാദ പ്രസ്താവന ഹുദവി മുമ്പു നടത്തിയിട്ടുണ്ട്. ഇതോടൊപ്പം മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ വൃക്കയും കണ്ണും ദാനം ചെയ്യരുതെന്നും ആവശ്യപ്പെട്ടു. സമുദായത്തില്‍പ്പെട്ടവര്‍ കണ്ണും വൃക്കയും ദാനം സ്വീകരിക്കുന്നതിനു കുഴപ്പമില്ല. പക്ഷേ കൊടുക്കാന്‍ പാടില്ലെന്നാണ് ഹുദവി ആവശ്യപ്പെട്ടത്.
Post Your Comments