Kerala

മിഷേലിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം : കൊച്ചിയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട മിഷേലിന്റെ മരണത്തിന് ഉത്തരവാദികളായവരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് കാണിച്ച് പിതാവ് ഷാജി വര്‍ഗീസ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി. സംഭവത്തിന്റെ എല്ലാവശങ്ങളും അന്വേഷിക്കും. അതിനാണ് അന്വേഷണത്തിന് മികച്ച ഉദ്യോഗസ്ഥരെ വച്ചത്. സംഭവത്തില്‍ കേസെടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ഇനി പരാതിയുണ്ടായാല്‍ അതും പരിശോധിക്കുമെന്നും അന്വേഷണം താന്‍ നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണം ശരിയല്ലെന്ന് കണ്ടതുകൊണ്ടാണ് ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ടീമിനെ വച്ചത്. സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. എം.എല്‍.എമാരായ അനൂപ് ജേക്കബ്, ഹൈബി ഈഡന്‍, എം. സ്വരാജ്, ടി.വി.രാജേഷ്, വീണാജോര്‍ജ്, പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ സാബുജേക്കബ്, പ്രതിപക്ഷ നേതാവ് അജേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഷിജു പുല്ലച്ചറ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കണ്ട് നിവേദനം നല്‍കി.

 

shortlink

Post Your Comments


Back to top button