കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തീരുമാനിച്ചു. മലപ്പുറത്ത് ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ സ്ഥാനാര്‍ഥിയെ തീരുമനിക്കുന്നത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. യോഗശേഷം തങ്ങള്‍, കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പാര്‍ലമെന്റംഗമായാലും കേരളത്തിന്റെ യു.ഡി.എഫിന്റെ നേതൃനിരയില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുണ്ടാകുമെന്ന് ഹൈദരലി തങ്ങള്‍ വ്യക്തമാക്കി. മുന്‍ഗാമികള്‍ കാണിച്ചു തന്ന മാര്‍ഗത്തിലൂടെ സഞ്ചരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ മാസം 20 ന് കുഞ്ഞാലിക്കുട്ടി നോമിനേഷന്‍ നല്‍കും.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുമാണ് മലപ്പുറത്ത് ലീഗ് നേതൃയോഗം ചേര്‍ന്നത്. ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന മലപ്പുറം ലോകസഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതോടെ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സംജാതമാകും. ഇതേക്കുറിച്ചും യോഗത്തില്‍ ഉന്നയിക്കപ്പെട്ടെങ്കിലും ചര്‍ച്ചയായില്ല.
Post Your Comments