KeralaNews

ബിയര്‍ലോറി മറിഞ്ഞു; ആയിരക്കണക്കിന് ബിയര്‍ കുപ്പികള്‍ നാട്ടുകാര്‍ കടത്തി

കണ്ണൂര്‍: ബിയര്‍ കയറ്റി വന്ന ലോറി കേളകത്തിനു സമീപം നിടുംപൊയില്‍ വയനാട് ചുരം റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. നിടുംപൊയില്‍ബാവലി അന്തര്‍സംസ്ഥാന പാതയില്‍ ഇരുപത്തിനാലാം മൈലിന് സമീപം സെമിനാരി വില്ലക്കടുത്താണ് അപകടം നടന്നത്.

25.000 കുപ്പി ബിയര്‍ ആണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ പകുതിയലധികവും പൊട്ടി. എന്നാല്‍ പിന്നെയും ബാക്കിയുണ്ടായിരുന്നു ആയിരക്കണക്കിന് ബിയര്‍ കുപ്പികള്‍. നാട്ടുകാര്‍ ഓടിക്കൂടി ഇതെല്ലാം പെറുക്കിയെടുത്തോടി.

കര്‍ണാടകത്തില്‍ നിന്നും കാസര്‍കോഡ് ബീവറേജസ് കേര്‍പ്പറേഷന്റെ ഡിപ്പോയിലേക്ക് കൊണ്ടു പോവുകയായിരുന്ന ബിയര്‍ ലോറിയാണ് മറിഞ്ഞത്. ലോറി ഡ്രൈവര്‍ രങ്കപ്പ(38),ക്ലീനര്‍ നാരായണന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോറി മറിഞ്ഞ ഉടനെ കാബിനില്‍ തീപിടുത്തമുണ്ടായെങ്കിലും പേരാവൂരില്‍ നിന്ന് അഗ്‌നിശമന സേനയെത്തി ഉടന്‍തന്നെ തീയണച്ചതിനാല്‍ ലോറി പൂര്‍ണമായി കത്തിനശിച്ചില്ല, ബിയര്‍ കുപ്പികളിലേക്ക് തീപടര്‍ന്നതുമില്ല. ഇതിനാല്‍ നാട്ടുകാര്‍ക്ക് ബിയര്‍ കടത്താനും കഴിഞ്ഞു.

shortlink

Post Your Comments


Back to top button