Kerala

താനൂര്‍ സംഘര്‍ഷം സിപിഎമ്മിന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗം:അഡ്വ.എ കെ നസീര്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ താനൂരില്‍ നടക്കുന്ന സിപിഎം – മുസ്ലീം ലീഗ് സംഘര്‍ഷം ഈ സംഘടനകളുടെ വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമെന്നു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എ. കെ നസീര്‍. സ്വന്തം അണികളെവച്ചു ജാതീയ സ്പര്‍ദ്ധയുണ്ടാക്കി കലാപം അഴിച്ചുവിട്ടു, പിന്നീട് തങ്ങളാണ് സംരക്ഷകര്‍ എന്ന ചിന്ത ജനങ്ങളില്‍ ഉളവാക്കി രാഷ്ട്രീയ ലക്ഷ്യം നേടാനാണ് ഇരു പാര്‍ട്ടികളുടെയും ആസൂത്രിതമായ ശ്രമം. മിക്കപ്പോഴും ഇത് നടത്താന്‍ വ്യഗ്രത കാട്ടുന്നത് സിപിഎം ആണ്. നാദാപുരത്തും തലശേരിയിലും മുന്‍പ് ഇതേരീതിയില്‍ നടപ്പാക്കിയ രാഷ്ട്രീയ തന്ത്രമാണ് സിപിഎം ഇവിടെയും പയറ്റിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായി ഇവര്‍ നടത്തുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കണം. മത സ്പര്‍ദ്ധയല്ല മത സൗഹാര്‍ദ്ധമാണ് ബിജെപി നയമെന്നും, രാജ്യത്തിന്റെ പുരോഗതിയാണ് തങ്ങളുടെ ലക്ഷ്യമെന്നും, അതിനായി കഴിഞ്ഞ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button