IndiaNews

ചികിത്സ വൈകി എന്നാരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ അതിക്രൂരമായി മര്‍ദ്ദിച്ചു : ഡോക്‌റുടെ നില ഗുരുതരം : കണ്ണിന്റെ കാഴ്ച നഷ്ടമായി

ചികിത്സ വൈകിയെന്നാരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ അതിക്രൂരമായി മര്‍ദിച്ചു. തലയ്ക്കു പരുക്കേറ്റ രോഗിയെ ന്യൂറോ സര്‍ജന്‍ ഉള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിര്‍ദേശമാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്.

മഹാരാഷ്ട്രയിലെ ധുലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ മോഹന്‍ മംകറിനാണ് മര്‍ദ്ദനമേറ്റത്.
ഇരുപതോളം വരുന്ന സംഘം ആശുപത്രിക്കുള്ളില്‍ കയറി അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കണ്ണിനും നെഞ്ചിലും ശരീരമാസകലവും ഗുരുതരമായി പരുക്കു പറ്റിയ ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഡോക്ടറുടെ ഇടതുകണ്ണിനു പറ്റിയ പരുക്ക് ഗുരുതരമാണ്. കാഴ്ചശക്തിവരെ നഷ്ടമായേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് ആരോഗ്യ മേഖലയിലെ വിവിധ സംഘടനങ്ങള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button