KeralaNews

നെഹ്‌റു ഗ്രൂപ്പിന്റെ മെഡിക്കല്‍ കോളജില്‍ ആസിഡു കുടിച്ച യുവതി മരിച്ചു; ജിഷ്ണുവിന്റെ മരണത്തിന് പിന്നാലെ മറ്റൊരു വിവാദം കൂടി

തൃശൂര്‍: നെഹ്രു ഗ്രൂപ്പിന് കീഴിലുള്ള പി.കെ.ദാസ് മെഡിക്കല്‍ കോളജില്‍ ആസിഡ് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ട് ജീവനക്കാരില്‍ ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിനി സൗമ്യ ആണ് മരിച്ചത്.

നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള തൃശൂരിലെ പാമ്പാടി എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം വന്‍പ്രക്ഷോഭമാണുണ്ടാക്കിയത്. ഈ കേസില്‍ കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ളവരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. കൃഷ്ണദാസ് ഒളിവിലാണ്. ജിഷ്ണു ജീവനൊടുക്കിയെന്നാണ് കോളജ് അധികൃതര്‍ പറയുന്നതെങ്കിലും കൊലപാതകം സംബന്ധിച്ച് സൂചനകള്‍ വന്നതിനെതുടര്‍ന്ന് ആ നിലയ്ക്കും അന്വേഷണം നടക്കുകയാണ്.

ഇതിനിടെയാണ് നെഹ്‌റു ഗ്രൂപ്പ് മാനേജ്‌മെന്റ് നടത്തുന്ന പീഡനങ്ങളെ തുടര്‍ന്ന് രണ്ടു ജീവനക്കാരികള്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തിയ വാര്‍ത്ത വന്നത്. കഴിഞ്ഞ മാസം നാലിനാണ് ആശുപത്രിയിലെ ജീവനക്കാരായിരുന്ന സൗമ്യയേയും മറ്റൊരു പെണ്‍കുട്ടിയേയും ആസിഡ് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.

ഇവര്‍ ജോലി രാജിവച്ചിരുന്നുവെന്നും എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാന്‍ ആശുപത്രി മാനേജ്‌മെന്റ് തയാറായില്ലെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

shortlink

Post Your Comments


Back to top button