കൊച്ചി: സി.എ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജി കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറെ കോടതി റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതിക്ക് നാളെതന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
മിഷേലിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റമാണ് കോണിനെതിരേ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുമായി ക്രോണിന്‍ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ഇരുവരും തമ്മില്‍ പിണങ്ങിയെന്നും ഇതേതുടര്‍ന്ന് ക്രോണിന്‍ ചെലുത്തിയ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയെന്നുമാണ് പോലീസിന്റെ വാദം. താന്‍ മിഷേലുമായി പ്രണയത്തിലായിരുന്നുവെന്നും തങ്ങള്‍ തമ്മില്‍ ചെറിയ കലഹമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ജീവനൊടുക്കാന്‍ തക്കവിധമുള്ള പ്രശ്‌നങ്ങളൊന്നും തങ്ങള്‍ തമ്മില്‍ ഇല്ലെന്നുമാണ് ക്രോണിന്‍ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. തങ്ങള്‍ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം ഇരുവരുടെയും വീട്ടുകാര്‍ക്ക് അറിയാമെന്നും കോണിന്‍ അലക്‌സാണ്ടര്‍ കോടതിയിലും പറഞ്ഞു.
അതേസമയം, ക്രോണിനും മിഷേലും തമ്മില്‍ പ്രണമായിരുന്നുവെന്ന പോലീസിന്റെ വാദവും ക്രോണിന്റെ വെളിപ്പെടുത്തലും പെണ്‍കുട്ടിയുടെ കുടുംബം തള്ളിക്കളഞ്ഞു. ക്രോണിനെ പ്രതിയാക്കി ആത്മഹത്യാക്കേസാക്കി സംഭവം മാറ്റാന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് അവര്‍ പറുന്നത്.
അതേസമയം, മിഷേലിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സ്വദേശമായ പിറവത്ത് നാട്ടുകാര്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
Post Your Comments