NewsGulf

2020 എക്‌സ്‌പോ ലക്ഷ്യമാക്കി ദുബായി മെട്രോയ്ക്ക് വിപുലമായ മാറ്റങ്ങള്‍ക്കു തുടക്കം

ദുബായി: യുഎഇക്കാരുടെ അഭിമാനമായ ദുബായി മെട്രോ കൂടുതല്‍ നീട്ടുന്നു. കൂടാതെ നിലവിലെ ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ അടക്കമുള്ള ജോലികളും ആരംഭിക്കുന്നു. ദുബായി ആഥിത്യം വഹിക്കുന്ന 2020 ലെ വേള്‍ഡ് എക്‌സ്‌പോയ്ക്ക ഒരുക്കമായിട്ടാണ് മെട്രോയുടെ നീളം കൂട്ടലും അറ്റകുറ്റപ്പണികളും.

ദുബായി മെട്രോയിലെ റെഡ് ലൈന്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ഡ്രൈവര്‍ വേണ്ടാത്ത മെട്രോ ലൈനുകളിലൊന്നാണ്. ഈ ലൈനാണ് കൂടുതല്‍ ദൂരത്തേക്ക് നീട്ടാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ദുബായി വേള്‍ഡ് എക്‌സപോയോടനുബന്ധിച്ച് 25 ദശലക്ഷം പേരെങ്കിലും ഈ മെട്രോ പാത ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്.

റൂട്ട് 2020 എന്നാണ് പുതിയ മെട്രോലൈന്‍ പദ്ധതിക്ക് പേര് നല്‍കിയിട്ടുള്ളത്. 15 കിലോമീറ്റര്‍ ദൂരമാണ് റെഡ് ലൈന്‍ നീട്ടുന്നത്. ഇതില്‍ ഏഴ് സ്റ്റേഷനുകളുമുണ്ടാകും. ഈ സ്റ്റേഷനുകളുടെ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. വേള്‍ഡ് എക്‌സ്‌പോ ആരംഭിക്കുന്നതിന് അഞ്ചുമാസങ്ങള്‍ക്ക് മുന്‍പ്, 2020 മെയ് മാസം പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മെട്രോ പാത നീട്ടലും പുതുക്കലും സംബന്ധിച്ചുള്ള കരാറില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഒപ്പുവച്ചു. പദ്ധതി ചെലവായി കണക്കുകൂട്ടിയിട്ടുള്ളത് 2.6 ബില്യണ്‍ (ഏകദേശം പത്തു മില്യന്‍ ദിര്‍ഹം) തുകയാണ്.

2009 ല്‍ ആരംഭിക്കുമ്പോള്‍ 52 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്ന ദുബായ് മെട്രോ റെഡ് ലൈന്‍ ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവര്‍ലെസ് മെട്രോ പാത.

shortlink

Post Your Comments


Back to top button