KeralaNews

തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്ന് കെട്ടുകഥ; വിദ്യാര്‍ഥിനിയെ പോലീസ് പിടികൂടി

കൊച്ചി ; തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്ന കെട്ടുകഥയുണ്ടാക്കി മണിക്കൂറോളം പോലീസിനെ വട്ടം ചുറ്റിച്ച വിദ്യാര്‍ഥിനിയെ പോലീസ് പിടികൂടി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി പാലക്കാട് സ്വദേശിനിയാണ്  മണിക്കൂറുകളോളം പോലീസിനെ വട്ടം ചുറ്റിച്ചത്. 10 മണിക്കൂറത്തെ നാടകത്തിന് ശേഷം സ്വയം വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ എറണാകുളം നോര്‍ത്ത് പോലീസ് പാലക്കാട്ട് എത്തിയാണ് കസ്റ്റഡിയിലെടുത്തത്.

സുഹൃത്തിനോടു കടംവാങ്ങിയ 30,000 രൂപ തിരികെക്കൊടുക്കാനാകാതെ വന്നപ്പോഴാണ് വിദ്യാർത്ഥിനി തട്ടികൊണ്ടുപോയി കൊള്ളയടിച്ചെന്ന് കെട്ടുകഥയുണ്ടാക്കിയത്. എയര്‍െലെന്‍ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് ഇന്നലെ പരീക്ഷയായിരുന്നു. രാവിലെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ഥിനി ഒരു സ്ത്രീയുള്‍പ്പെട്ട നാലംഗസംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നും, കൈയിലുണ്ടായിരുന്ന 30,000 രൂപ തട്ടിയെടുത്തെന്നും അധ്യാപികയുടെ ഫോണിലേക്ക് മെസേജ് അയച്ചു. പരീക്ഷയായതിനാല്‍ ഓഫാക്കി വച്ചിരുന്ന മൊെബെല്‍ ഫോണ്‍ ഇടവേള സമയത്ത് അധ്യാപിക ഓണാക്കിയപ്പോളാണ് സന്ദേശം കണ്ടത്.

ഉടൻ തന്നെ അദ്ധ്യാപിക മറ്റ് അദ്ധ്യാപകരെ വിവരം അറിയിച്ചു. ശേഷം കൊച്ചി സിറ്റി പോലീസിനെ വിവരമറിയിച്ചു. പെണ്‍കുട്ടി സുഹൃത്തായ ഒരു യുവാവിനെ ഫോണ്‍ ചെയ്തതായി മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.അതിരപ്പിള്ളിയില്‍ ചെന്നിരുന്നെന്നും അവിടെ ടൂറിസ്റ്റ് പോലീസിന്റെ പക്കല്‍നിന്ന് 100 രൂപ വാങ്ങിയെന്നും മനസിലായി. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് പെണ്‍കുട്ടി വീട്ടിലെത്തിയതായി സന്ദേശം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button