പാലക്കാട്:ഇറോം ശർമിള കേരളത്തിൽ എത്തി.മണിപ്പൂര്‍ ജനത ഉണരേണ്ടിയിരിക്കുന്നുവെന്നും പ്രബുദ്ധരാകണമെന്നും പറഞ്ഞ അവർ ബിജെപിക്കെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചു.സംസ്ഥാനത്ത് ബിജെപി നേടിയത് പണക്കൊഴുപ്പിന്‍റെയും കൈയ്യുക്കിന്‍റെയും വിജയമാണെന്നും അവര്‍ കോയമ്പത്തൂരിൽ പറഞ്ഞു.ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് കൊയന്പത്തൂരില്‍ ഇറോം വിമാനം ഇറങ്ങിയത്. രാവിലെ ആനക്കട്ടിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്വീകരണത്തില്‍ അവര്‍ പങ്കെടുക്കും. പരിപൂര്‍ണമായ വിശ്രമത്തിനായാണ് ശര്‍മിള അട്ടപ്പാടിയില്‍ എത്തിയത്.
16 വര്‍ഷത്തെ നീണ്ട നിരാഹാരം അവസാനിപ്പിച്ച് കൊണ്ടാണ് 44 കാരിയായ ഇറോം ശാര്‍മിള സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. എന്നാല്‍ കനത്ത തോല്‍വിയാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. കേരള ജനത എക്കാലവും തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയതെന്ന് ഇറോം പറഞ്ഞു. കേരളത്തിന്റെ ആതിഥ്യം സ്വീകരിക്കാൻ അതിയായ താൽപര്യമുണ്ട്. എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടേക്കു വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സാമൂഹിക പ്രവര്‍ത്തകയായ ഉമാപ്രേമനാണ് ശാന്ത്രിഗ്രാമം ആരംഭിച്ചത്.
Post Your Comments