NewsGulf

ഗ്രോസറിയില്‍ വച്ച് പെണ്‍കുട്ടിയെ ‘തൊട്ടുനോക്കിയ’  ഇന്ത്യക്കാരനെ പോലീസ് പൊക്കി

ദുബായി: തന്റെ ഗ്രോസറി ഷോപ്പിലെത്തിയ കൊച്ചുപെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ ‘തൊട്ടുനോക്കിയ’ പ്രവാസി ഇന്ത്യക്കാരനെ പോലീസ് പൊക്കി. കോടതി ഇയാളെ മൂന്നുമാസം ജയിലിലും അടച്ചു. 46 വയസുകാരനാണ് കേസില്‍ ശിക്ഷിക്കെപ്പട്ട ഇന്ത്യക്കാരന്‍.

കഴിഞ്ഞവര്‍ഷം നവംബര്‍ 26 നാണ് സംഭവം. ഹദ്ദയിലെ തന്റെ കടയിലെത്തിയ പെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ ഇയാള്‍ സ്പര്‍ശിക്കുകയായിരുന്നു. തന്റെ വീടിനുസമീപത്തുള്ള കടയില്‍ കൂട്ടുകാര്‍ക്കൊപ്പം എത്തിയ നാലുവയസുകാരിക്കാണ് ഇന്ത്യക്കാരനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ജ്യൂസ് കുടിക്കുന്നതിനാണ് പെണ്‍കുട്ടി കടയിലെത്തിയത്.

നാലുവയസുകാരിയെങ്കിലും തന്നെ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പെണ്‍കുട്ടി വെറുതെ വിട്ടില്ല. ഫ്രീസറിന് സമീപം വച്ച് തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചയാളെ പെണ്‍കുട്ടി മുഖത്തടിച്ചു. തുടര്‍ന്ന് ഓടിപ്പോയ പെണ്‍കുട്ടി മാതാവിനെ വിവരം അറിയിച്ചു. മാതാവിന്റെ പരാതിപ്രകാരം സ്ഥലത്തെത്തിയ പോലീസ് ഇന്ത്യക്കാരനെ കൈയോടെ പൊക്കുകയും ചെയ്തു. തന്നെ അപമാനിച്ചതിനെക്കുറിച്ച് സധൈര്യമാണ് കുട്ടി പോലീസുകാര്‍ക്കു മുന്നില്‍ വിവരിച്ചത്.

താന്‍ പെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ കയറിപ്പിടിച്ച കാര്യം കടയുടമ പോലീസിനോട് സമ്മതിച്ചു. ആ സമയത്ത് സാത്താന്‍ തന്നെ പിടികൂടിയെന്നും അവന്റെ പ്രലോഭനമാണ് തന്നെ തെറ്റുചെയ്യിച്ചതെന്നും ഇന്ത്യന്‍ പ്രവാസി പോലീസില്‍ കുറ്റസമ്മതം നടത്തി. പിന്നീട് നടന്ന വിചാരണയില്‍ മൂന്നുമാസത്തെ ജയില്‍ ശിക്ഷ കോടതി ഇയാള്‍ക്ക് വിധിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button