ദുബായി: അമേരിക്കയിലെ കിഴക്കന്‍ തീരത്ത് വീശുന്ന സ്‌റ്റെല്ല ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവരും തിരിച്ച് പോരുന്നവരും മാര്‍ച്ച് 13 മുതല്‍ 15 വരെയുള്ള സമയമാറ്റം ശ്രദ്ധിക്കണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
ഈ രണ്ടുദിവസങ്ങളില്‍ ചില വിമാനസര്‍വീസുകള്‍ റദ്ദുചെയ്യുകയോ സമയക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. അമേരിക്കയിലെ കിഴക്കന്‍ തീരമേഖലയിലുള്ള വിമാനത്താവളങ്ങളായ ന്യൂയോര്‍ക്ക്, ന്യൂവാര്‍ക്ക്, ബോസ്റ്റണ്‍, വാഷിങ്ടണ്‍ ഡിസി എന്നീ വിമാനത്താവളങ്ങളിലേക്കുള്ളതും ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതുമായ വിമാനസര്‍വീസുകളെയാണ് ചുഴലിക്കാറ്റ് ബാധിക്കുന്നത്.
മാത്രമല്ല ഈ വിമാനത്താവളങ്ങളില്‍ നിന്ന് സ്ഥലങ്ങളിലേക്കുള്ള ആഭ്യന്തരവിമാന സര്‍വീസുകളുടെയും സമയക്രമം മാറ്റിയിട്ടുണ്ട്. അതിനാല്‍ യാത്രക്കാര്‍ തങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ള വിമാനങ്ങളുടെ ഒടുവിലത്തെ സമയക്രമം കൃത്യമായി പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.
അമേരിക്കയിലെ വടക്ക് കിഴക്കന്‍ തീരത്തെ ലക്ഷ്യമിട്ടാണ് സ്റ്റെല്ല ചുഴലി നീങ്ങിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഈ മേഖലയിലെ 50 ദശലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ഇതേതുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments