പാലക്കാട് ; പീഡനം തടയാന്‍ പുതിയ സംവിധാനവുമായി കേരളം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി വർദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട വിധ ക്ഷേമവകുപ്പുകളുടെയും ഇവയ്ക്കുകീഴിലും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന സമിതികളുടെയും പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യും. ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാലാകാലങ്ങളായി വീഴ്ചയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്തരം നടപടിക്കൊരുങ്ങുന്നത്. അങ്കണവാടികള്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ, ചൈല്‍ഡ് ലൈന്‍, ശിശുക്ഷേമസമിതി തുടങ്ങി കുട്ടികളുടെ ക്ഷേമത്തിനും സ്ത്രീകളുടെ ക്ഷേമത്തിനുമുള്ള സംവിധാനങ്ങളുടെ പ്രവർത്തനങ്ങളായിരിക്കും വിലയിരുത്തുക. ഇവ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് വാളയാര്‍ എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിവൈ.എസ്.പി.വരെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയും അന്വേഷിക്കുന്നുണ്ട്. ഒരുവര്‍ഷത്തിലധികമായി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടും കുട്ടികളുടെ നീതിക്കും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനവും ഈ വിഷയത്തിലിടപെടാത്തതും വിവാദമാണ്. സ്‌കൂളുകളില്‍ കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിങ് ഉള്‍പ്പെടെ സംവിധാനമുണ്ട്.
വാളയാറില്‍ മരിച്ച മൂത്തപെണ്‍കുട്ടി പീഡനവിവരം ചിലരോട് പറഞ്ഞിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടും മരണംവരെയോ അതിനുശേഷം ഇളയ സഹോദരിയുടെ മരണംവരെയോ മേല്‍പ്പറഞ്ഞ സംവിധാനങ്ങളൊന്നും ഫലപ്രദമായി ഇടപെട്ടിട്ടില്ല. പഞ്ചായത്തുതലംമുതലുള്ള ജനപ്രതിനിധികളും ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും പരാതിയും ഉയർന്നു വന്നിട്ടുണ്ട്. അതിനാൽ ഇത്തരം സമിതികളും സംവിധാനങ്ങളും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇടപെടുമെന്നും,ഇവ നിഷ്‌ക്രിയമാണെങ്കില്‍ ശക്തമായ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments