
കൊച്ചി : ബന്ധുവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവതിയെ അറസ്റ്റ് ചെയ്തു. കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് മൂവാറ്റുപുഴ സ്വദേശി ജാസ്മിനെ (38) പൊലീസ് അറസ്റ്റ് ചെയ്തത്. നാലു വര്‍ഷം മുന്‍പാണു സംഭവം. അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനു ജാസ്മിന്റെ പേരില്‍ ബന്ധുവിന്റെ പരാതിയെ തുടര്‍ന്നു മൂവാറ്റുപുഴ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ജാസ്മിന് അപ്പോഴേക്കും വിദേശത്തേക്കു കടന്നു. തുടര്‍ന്നു പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവര്‍ നാട്ടിലേക്കു മടങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്നു പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കാത്തുനില്ക്കുകയായിരുന്നു. ഇവര്‍ പുറത്തിറങ്ങിയ ഉടനെ പ്രിന്‍സിപ്പല്‍ എസ്ഐ ജി.പി. മനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി.
Post Your Comments